സീനത്തുൽ ഉലമ സാഹിത്യ സമാജം
അസ്-അദിയ്യഃ യുടെ വിദ്യാർത്ഥി കൂട്ടായ്‌മ
മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന കലകളെ പരിപോഷിപ്പിക്കുവാനും പ്രസംഗം ,എഴുത്തുകൾ തുടങ്ങി വിവിധ കലാ സാഹിത്യ രംഗങ്ങളിൽ കഴിവ് തെളിയിക്കേണ്ട യുവ പണ്ഡിതന്മാരെ സമൂഹത്തിന് സമർപ്പിക്കുക എന്ന ഭാരിച്ച ,കാലഘട്ടം തേടുന്ന ഉത്തരവാദിത്വമാണ് Z U S S ഏറ്റെടുത്തു കൊണ്ടിരിക്കുന്നത് .തിരക്ക് പിടിച്ച വിദ്യാർത്ഥി ജീവിതത്തിന് ഇടയിലും കമ്പും കഴമ്പുമുള്ള ഒത്തിരി സേവനങ്ങൾ കാഴ്ച വെക്കാൻ പരിശ്രമിക്കുകയാണ് സീനത്തുൽ ഉലമ .
കാലം തേടുന്ന പ്രഭാഷകരെ നിർമിക്കാൻ പ്രസംഗ കളരി സംഘടിപ്പിക്കുന്ന സ്പീക്കേഴ്സ് ഫോറം , വിജ്ഞാനം ,വിനയം ,സേവനം മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന SKSSF കോളേജ് യൂണിറ്റ് ,വായനയുടെ വിസ്മയലോകം വിദ്യാർത്ഥി കൾക്ക് സമ്മാനിക്കുന്ന ലൈബ്രറി &റീഡിങ് റൂം ,ഏഴുത്തിന്റെ വിശാലമായ ലോകത്തേക്ക് വിദ്യാർത്ഥിയെ കൈ പിടിച്ചുയർത്തുന്ന പബ്ലിഷിങ് ബ്യുറോ ,ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുന്ന മെഡിക്കൽ വിങ് ,വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്ന നുസ്രത്തുൽ ഇഖ്‌വാൻ ഇസ്ലാമിക് ബാങ്ക് ,പ്രവാചകപ്രകീർത്തനങ്ങൾ കൊണ്ട് വിശ്വാസിയുടെ ഹൃദയങ്ങളിൽ കുളിരേകുന്ന ബുർദ വിങ് ,പരിസ്ഥിതി സംരക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്ന സോഷ്യൽ ഫോറം ,വിദ്യാർത്ഥികൾക്ക് e-ലോകത്തിന്റെ വാതിൽ തുറന്നുകൊടുക്കുന്ന മീഡിയ വിങ് തുടങ്ങിയ ഉപവിഭാഗങ്ങളിലായി അതുല്യമായ പ്രവർത്തനങ്ങളാണ് Z U S S നടത്തിവരുന്നത്.
നമ്മുടെ ഈ പ്രവർത്തനങ്ങൾക്ക് നാഥൻ കരുത്തുപകരുമാറാകട്ടെ .ആമീൻ .........