തശജീഉൽ ഹുഫാള് സാഹിത്യ സമാജം
"തശജീഉൽ ഹുഫാള്" ഹാഫിളീങ്ങളുടെ ഗാംഭീര്യം ശക്തി ധൈര്യം നവോന്മേഷം എന്ന രീതിയിൽ അർത്ഥം ജാമിഅഃ അസ്അദിയ്യ ഇസ്‌ലാമിയ്യ അറബിക് കോളേജിലെ സമാജമായ സീനത്തുൽ ഉലമയുടെ കീഴിൽ ഹിഫ്ള് വിദ്യാർത്ഥികളുടെ സമാജമായി പ്രവർത്തിച്ചു വരികയാണ് തശജീഉൽ ഹുഫാള് സാഹിത്യ സമാജം .
മൂന്നാണ്ടുകളായി കേവലം ഹിഫ്ള് കോഴ്സിനു കൂടെ SSLC എഴുതിച്ച് കോളേജിലേക്ക് വിദ്യാർത്ഥികളെ കയറ്റുക എന്ന ലക്ഷ്യം മാത്രം വച്ച് പ്രവർത്തിച്ചിരുന്ന തഹ്ഫീളുൽ ഖുർആൻ കോളേജിൽ മാറ്റത്തിൻറെ മാറ്റൊലികൾ തീർത്ത പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചാണ് സമാജം രൂപീകൃതമായത് രൂപീകൃതമാവുന്നതിന്റെ ആറു മാസം മുമ്പ് തന്നെ അതിനു വേണ്ട എല്ലാ ഒത്താശകൾ ചെയ്യുകയും തശജീഉൽ ഹുഫാള് എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തിക്കുകയുമായിരുന്നു ഹാഫിള് സയ്യിദ് അബ്ദുൽഖാദർ ഫൈസി ഉസ്താദവറുകൾ .
ഈ ആറുമാസത്തിനിടയിൽ നിർഭാഗ്യവശാൽ ചില സാങ്കേതിക കാരണങ്ങളാൽ സമാജം രൂപീകരിക്കാൻ സാധിച്ചിരുന്നില്ല .ആറു മാസത്തിനു ശേഷമാണ് തികച്ചും സമാജം രൂപീകരിക്കുന്നതിൽ തങ്ങളുസ്താദ് അവറുകളോട് ഏറ്റവും പ്രതിഭദ്ധത പുലർത്തിയ മറ്റു രണ്ട് ഉസ്താദുമാരായ ഹാഫിള് സഹൽ അസ്അദി ഉസ്താദും ഹാഫിള് ശിഹാബുദ്ധീൻ നിസാമി ഉസ്താദും തഹ്ഫീളുൽ ഖുർആൻ കോളേജിലേക്ക് വരുന്നത്.ഇവരുടെ വരവോടെ സമാജത്തെക്കുറിച്ച് ചർച്ചകൾ നടക്കുകയും അനന്തരം ഒരുപാട് തീരുമാനങ്ങൾ എടുത്തതോടെ തശജീഉൽ ഹുഫാള് എന്ന ലക്ഷ്യം പെട്ടെന്ന് തന്നെ പൂർത്തിയാക്കാനും സാധിച്ചു .
ഇതിനു കീഴിലായി കുട്ടികളുടെ ആരോഗ്യം പരിഗണിച്ച് മെഡിക്കൽ വിങ് ,കുട്ടികളുടെ അറിവിൻറെ നവോത്ഥാന മണ്ഡലത്തിലേക്ക് നയിക്കുന്ന പബ്ലിഷിങ് ബ്യുറോ , കുട്ടികൾക്കാവശ്യമായ എല്ലാവിധ സാധന സാമഗ്രികളും ലഭ്യമാകുന്ന സ്റ്റോർ ,ക്യാമ്പസിലെ ശുചീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സോഷ്യൽ ഫോറം എന്നീ സബ് കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു .മൂന്നു ഗ്രൂപ്പുകളിലായി മുഴുവൻ കുട്ടികളെയും തരം തിരിച്ച് കലാ സാഹിത്യ പരമായ വാസനകൾ പരിപോഷിപ്പിക്കുന്നതിനായി ആഴ്ച തോറും ഗ്രൂപ്പ് സമാജം നടന്നു വരുന്നു. ചില പ്രതേക ദിനങ്ങളിൽ പല മത്സരങ്ങൾ നടത്തുകയും മത്സര ജേതാക്കൾക്ക് ആകർഷണീയമായ സമ്മാനം വിതരണം നടത്തുന്ന രീതിയും നടന്നു വരുന്നു.
ഫാബ്രിക് വർക്ക് കൊണ്ട് കുട്ടികൾക്ക് ചെരുപ്പ് വെക്കാൻ സൗകര്യപ്രദമായ തട്ടുകളും ബാത്ത് റൂമിന് പഴയ ഡോറുകൾ മാറ്റി ക്വാളിറ്റി ഉള്ള ഡോറുകളും ഫിറ്റ് ചെയ്തു .
അതുപോലെ തന്നെ മഹാനായ തങ്ങൾ ഉസ്താദ് അവറുകളുടെ മനസ്സിൽ ഒരു വിഷയം ഉദിക്കുകയും ആ വിഷയം സ്ഥാപനത്തിൻറെ വൈസ് പ്രിൻസിപ്പൽ യൂസുഫ് ബാഖവി ഉസ്താദ് അവറുകളുമായി പങ്ക് വെക്കുകയും പൂർണ സപ്പോർട്ടോടുകൂടിയും മഹത്തായ സ്ഥപനത്തിൻറ്റെ കമ്മിറ്റിയുടെ അനുവാദത്തോടുകൂടി തങ്ങൾ ഉസ്താദ് അവറുകളെ ആ ഉത്തരവാദിത്യം ഏല്പിക്കുകയും ചെയ്തപ്പോൾ ഏകദേശം നാലു ലക്ഷത്തോളം രൂപ വില മതിക്കുന്ന കുട്ടികൾക്ക് വളരെ ആവശ്യവും സൗകര്യപ്രദവുമായ പെട്ടി, ഡ്രസ്സ്, ക്യാഷ് മുതലായ വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാൻ അലൂമിനിയം ഫാബ്രിക്കേഷൻ വർക്കിനാലുള്ള 102 ഓളം സെൽഫുകൾ ഫിറ്റ് ചെയ്യാനും കുട്ടികളെ അറിവിൻറെ എല്ലാ വിധ മേഖലകളിലേക്കും ഉയർത്താൻ ആവശ്യമായ ലൈബ്രറി എന്ന വലിയ ഒരു പദ്ധതി 2017 -18 കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിക്കാനുള്ള പ്രയാണത്തിലാണ് മഹത്തായ തശജീഉൽ ഹുഫാള് .
വർക്കിന് ആവശ്യമായ നിക്ഷിത തുക സംഭരിക്കുന്നതിന്ന് വേണ്ടിയും അതിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ ജാഗ്രതയോടെ മുന്നോട്ട് കൊണ്ട് പോകുന്നതിന്ന് തങ്ങൾ ഉസ്താദ് അവറുകൾ അക്ഷീണം പ്രവർത്തിക്കുന്നതിനോടൊപ്പം ഉസ്താദ് അവറുകൾക്കുള്ള എല്ലാ വിധ പിന്തുണയും ഒത്താശചെയ്തു കൊണ്ട് മറ്റു രണ്ട് ഉസ്താദുമാരും സഹകരിക്കുന്നു.
മഹത്തായ ഈ സമാജത്തിന് നേതൃത്വം നൽകുന്ന ഞങ്ങളുടെ ഉസ്താദുമാർക്കും കമ്മിറ്റി ഭാരവാഹികൾക്കും ഇതിന് വേണ്ട എല്ലാ വിധ സഹായ സഹകരണങ്ങളും ചെയ്യുന്ന മുഴുവൻ ആളുകൾക്കും ഇരു വീട്ടിലും അല്ലാഹു പ്രതിഫലം നൽകുമാറാകട്ടെ- ആമീൻ .